വടകര: കുടുംബവുമൊത്ത് കാറില്‍ സഞ്ചരിച്ച യുവാവിന് നേരെ ബസ് ജീവനക്കാരന്റെ ആക്രമണം. മൂരാട് സ്വദേശി സാജിദിനെയാണ് മര്‍ദ്ദിച്ചത്. സാജിദ് ആശുപത്രിയില്‍ ചികിത്സ തേടി. ബസിന് സൈഡ് നല്‍കിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. കുടുംബവുമൊത്ത് കാറില്‍ വീട്ടിലേക്ക് വരികയായിരുന്നു സാജിദ്. ബസിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
കാറിന് കുറുകെ ബസ് നിര്‍ത്തിയ ശേഷം കാറില്‍ നിന്ന് സാജിദിനെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സാജിദ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ തന്നെ സാജിദ് വടകര പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാരന്‍ ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സാജിദ് പറയുന്നത്. സൈഡ് നല്‍കിയില്ല എന്ന ആരോപണം തെറ്റാണെന്നും സാജിദ് പറയുന്നു.