BREAKING NEWS
dateMON 12 OCT, 2026, 10:09 AM IST
dateMON 12 OCT, 2026, 10:09 AM IST
back
Homeinshort
inshort
SREELAKSHMI
Tue Aug 05, 2025 11:13 AM IST
ഇരിങ്ങലിൽ ബസിന് പിറകിൽ മറ്റൊരു ബസിടിച്ച് അപകടം;ഇരുപതോളം പേർക്ക് പരിക്ക്

വടകര : ഇരിങ്ങലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് 20 ഓളം പേർക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ നിർത്തുകയായിരുന്ന ബസിന് പിന്നിൽ പിറകെ വന്ന ബസ് ഇടിക്കുകയായിരുന്നു.

കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകൾ. സ്റ്റോപ്പിൽ നിന്നും സ്ത്രീ ബസിന് കൈ കാട്ടുകയും നിർത്തുന്നതിനിടെ പിന്നാലെ എത്തിയ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റേ വിദ്യാർത്ഥി നന്ദകിഷോറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9.40 ഓടെയായിരുന്നു അപകടം. ഹരെറാം, ശ്രീറാം എന്നീ ബസുകളാണ് അപകടത്തിൽപ്പെട്ടത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌