BREAKING NEWS
dateTHU 30 APR, 2026, 8:01 PM IST
dateTHU 30 APR, 2026, 8:01 PM IST
back
Homeregional
regional
SREELAKSHMI
Thu Apr 30, 2026 12:41 PM IST
തെരുവ് നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു
NewsImage

തിരുവനന്തപുരം: കടക്കാവൂരിൽ തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ-ബിജി ദമ്പതികളുടെ മകന്‍ ബിനോയ്(10) ആണ് മരിച്ചത്. സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥിയാണ് ബിനോയ്. 

സഹോദരിക്കും അമ്മക്കുമൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടം നടന്നത്. നിലക്കമുക്കിന് സമീപത്ത് വച്ച് തെരുവുനായ കുറുകെ ചാടുകയും ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയുമായിരുന്നു. ഇതിനിടെ കുട്ടി ഓട്ടോയുടെ അടിയിൽപ്പെട്ടു. ബിനോയിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. അപകടത്തിൽ കുട്ടിയുടെ അമ്മക്കും സഹോദരിക്കും പരിക്കേറ്റു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE