BREAKING NEWS
dateTHU 30 APR, 2026, 8:01 PM IST
dateTHU 30 APR, 2026, 8:01 PM IST
back
Homeregional
regional
SREELAKSHMI
Wed Apr 29, 2026 11:51 AM IST
മേപ്പയ്യൂരിൽ ആഡംബര കാറുകളുമായി വിവാഹസംഘത്തിന്റെ റോഡ് ഷോ
NewsImage

മേപ്പയ്യൂർ: മഞ്ഞക്കുളത്തുകൂടി വിവാഹസംഘത്തിലെ യുവാക്കളുടെ അപകടകരമായ രീതിയിൽ കാർ യാത്ര. കാറിന്റെ വിൻഡോവിലൂടെ പുറത്തേക്ക് എഴുന്നേറ്റുനിന്നായിരുന്നു യാത്ര. അഞ്ച്‌ ആഡംബര കാറുകളിലായാണ് യുവാക്കൾ പയ്യോളി- പേരാമ്പ്ര റോഡിലൂടെ സഞ്ചരിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം.

വരൻ സഞ്ചരിച്ച കാറിനു മുന്നിലായിരുന്നു യുവാക്കളുടെ യാത്ര. മറ്റുള്ള വാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിൽ യാത്രചെയ്ത സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതോടെ അപകടകരമായ രീതിയിൽ കാർ ഓടിച്ചതിന് മേപ്പയ്യൂർ പോലീസ് കേസെടുത്തു.നരക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് ഇത്തരത്തിൽ യാത്ര നടത്തിയതെന്ന് പോലീസ് പറഞ്ഞു. വാഹനം ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പും സംഭവത്തിൽ അന്വേഷണം തുടങ്ങി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE