വടകര: വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.