കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ മേപ്പയൂര്‍ ചങ്ങരംവള്ളിയില്‍നിന്നു കാണാതായ കോട്ടക്കുന്നുമ്മല്‍ സ്‌നേഹയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ടാണ് ഒരാള്‍ പുഴയില്‍ ചാടിയെന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന പുഴയില്‍ തെരച്ചല്‍ നടത്തിയിരുന്നു. ഇന്നു രാവിലെ 8.30 ഓടെ വീണ്ടും ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി.