കണ്ണൂർ: തോട്ടട ഗവ. ഐടിഐയിൽ എസ്എഫ്ഐ-കെഎസ്‌യു തർക്കം അക്രമത്തിൽ കലാശിച്ചു. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
കെഎസ് യു യൂണിറ്റ് പ്രസിഡൻ്റിന് അതിക്രൂര മർദനമേറ്റു. അബോധാവസ്ഥയിലായ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനമില്ലാതെ എസ്എഫ്ഐക്കാർ ആക്രമിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു. ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു.