പേരാമ്പ്ര: എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും കീഴരിയൂർ പഴയ ക്വാറിയിൽ നടത്തിയ പരിശോധനയിൽ നാല് ലിറ്റർ ചാരായം, 50 ലിറ്റർ സ്പെൻറ് വാഷ്, 55 ലിറ്റർ വാഷ് എന്നിവ കണ്ടെത്തി. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ ഷാജി.സി.പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജിൽകുമാർ എൻ കെ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിനേശ്.സി എന്നിവർ പങ്കെടുത്തു. പ്രതികൾ ഓടി രക്ഷപ്പെട്ടു.