പേരാമ്പ്ര : വധശ്രമമുൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മുതുകാട് വാഴപ്പൊയിൽ സച്ചിൻ സജീവിനെ (28) കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കി പോലീസ് ഉത്തരവായി. പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. തോംസൺ ജോസാണ് ആറ് മാസത്തേക്ക് കോഴിക്കോട് റവന്യു ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്.
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലുള്ള കേസിൽ സച്ചിൻ സജീവന് ഒപ്പമുള്ള മറ്റൊരു കൂട്ടുപ്രതിയായ അഖിൽ ബാലനെ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.