പേരാമ്പ്ര: പുറക്കാമലയിൽ ഖനനം അനുവദിക്കില്ലെന്നും പരിസ്ഥിതി നശിപ്പിക്കുന്ന നീക്കത്തിൽ നിന്നും ബന്ധപ്പെട്ട അധികൃതർ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കാമല സംരക്ഷണ ജാഥ നടത്തി. മുയിപ്പോത്ത് അങ്ങാടിയിൽ നിന്നും ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം വി ബി രാജേഷ് നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത്, വേണുഗോപാൽ കോറോത്ത് എന്നിവർ സംസാരിച്ചു. പിലാക്കാട്ട് ശങ്കരൻ, രവീന്ദ്രൻ കിഴക്കയിൽ, വിജയൻ ആവള, ആർ പി ഷോഭിഷ്, ശ്രീഷ ഗണേഷ്, നളിനി നല്ലൂർ, വി കണാരൻ, വി ദാമോദരൻ, പട്ടയാട്ട് അബ്ദുള്ള, ജസ്മിന മജീദ്, പി പി ഗോപാലൻ എന്നിവർ നേതൃത്വം നൽകി.