ഒഞ്ചിയം : പടക്കനിർമാണത്തിന് നിയമവിരുദ്ധമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളും അനുബന്ധ വസ്തുക്കളും ചോമ്പാല പോലീസ് പിടിച്ചെടുത്തു. മടപ്പള്ളി കരുനിലം കുനിയിൽ ചന്ദ്രൻ എന്നയാളുടെ വീട്ടിൽ അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് സബ് ഇൻസ്പെക്ടർ വികാസ് പി.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനിൽ കുമാർ പി., എഎസ്‍ഐ ചിത്രദാസ്, എസ്‍സിപിഒ ലിനീഷ്, സിപിഒ രമ്യ, സിപിഒ അജേഷ് എന്നിവരടങ്ങിയ സംഘമാണ് വീടുപരിശോധിച്ച് സ്ഫോടകവസ്തുക്കളും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തത്. വീട്ടുടമയുടെപേരിൽ കേസ് രജിസ്റ്റർചെയ്തു.