പേരാമ്പ്ര: ആവള യു പി സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബാല കലോത്സവം, അറബിക് സാഹിത്യോൽസവം സമാപിച്ചു. ബാല കലോത്സവത്തിൽ ചെറുവണ്ണൂർ എ. എൽ. പി സ്കൂൾ ഒന്നാം സ്ഥാനം നേടി കലാ കിരീടം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ആതിഥേയരായ ആവള യു. പി യും മൂന്നാം സ്ഥാനം പാമ്പിരികുന്ന് എൽ. പി യും നേടി. അറബിക് സാഹിത്യോൽസവത്തിൽ ഒന്നാം സ്ഥാനം ആവള യു. പി യും ചെറുവണ്ണൂർ എ. എൽ. പി യും പങ്കിട്ടു.
രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ചെറുവണ്ണൂർ ഈസ്റ്റ് എൽ. പി യും, മുയിപ്പോത്ത് യു. പി യും കരസ്ഥമാക്കി. സമ്മാനദാനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി ഷിജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏ. കെ ഉമ്മർ, ഷോബിഷ് ആർ. പി, എ. ബാലകൃഷ്ണൻ, ബിജിഷ കെ. എം, എം. എം രഘുനാഥ്, പി. മുംതാസ്, ഇ. കെ സുബൈദ, സ്വാഗത സംഘം ജനറൽ കൺവീനർ ജി. സ്മിത, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വിജയൻ ആവള, സുലൈഖ. കെ, ബിജുന. എൻ, നിത വി. പി എന്നിവർ സംബന്ധിച്ചു. പി. ടി. എ പ്രസിഡന്റ് ഷാനവാസ് കൈവേലി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.