പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത ആവളയിൽ തുടങ്ങി. ചന്തയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, എം. എം.രഘുനാഥ്, ബിജിഷ. കെ.എം, സി.ഡി. എസ്സ് ചെയർപേഴ്സൺ രാധ, വിജയൻ ആവള , ചന്ദ്രിക കെ.സി എന്നിവർ പ്രസംഗിച്ചു. ഷൈമ സിഎം സ്വാഗതവും പ്രസന്ന. പി. എം നന്ദിയും പറഞ്ഞു.