പേരാമ്പ്ര: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവം കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി അശോകൻ ആദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമറ്റി ചെയർമാൻമാരായ വി. സുനിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പി.ടി.എ. പ്രസിഡണ്ട് എം.ടി. സുരേഷ് , ജനറൽ കൺവീനർ എം. റീജ, എം.പി.ടി.എ ചെയർ പേഴ്സൻ കെ.ജെസ്ല, മാനേജർ രാജേഷ് കാരയാട്ട്, പി.ഇ.സി. കൺവീനർ ജെയിൻ റോസ്, ബി.ആർ സി പ്രതിനിധി അമൃത, സ്റ്റാഫ് സെക്രട്ടരി കെ. റീജ എന്നിവർ സംസാരിച്ചു.