മേപ്പയൂർ : പഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം കൂനംവള്ളികാവ് അങ്കണവാടിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉത്ഘാടനം ചെയ്തു. കുരുന്നുകൾക്ക് പ്രസിഡന്റ് ഉപഹാരം വിതരണം ചെയ്തു. വാർഡ്മെമ്പർ കെ എം പ്രസീത അധ്യക്ഷം വഹിച്ച ചടങ്ങിൽ അങ്കണവാടി വർക്കർ കെ ഉഷ സ്വാഗതം പറഞ്ഞു. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ അനുശ്രീദാസ്, എം രാജൻ, ശങ്കരൻ, മാലതി കോങ്കോട്ട്, അഖില, രമേശൻ എം എം, ശോഭ എം ടി എന്നിവർ സംസാരിച്ചു. അങ്കണവാടി കുഞ്ഞുങ്ങൾക്കുള്ള സമ്മാനം ഡി വൈ എഫ് ഐ പ്രവർത്തകരായ ജിതേഷ്, സുബീഷ് എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.