BREAKING NEWS
dateFRI 8 AUG, 2025, 5:55 PM IST
dateFRI 8 AUG, 2025, 5:55 PM IST
back
Homeinshort
inshort
SREELAKSHMI
Mon Jun 16, 2025 08:49 AM IST
ഒന്നാം ക്ളാസ് മുതൽ പഠിച്ചത് മലയാളം മീഡിയത്തിൽ ; നീറ്റ് പരീക്ഷയിൽ 109ാം റാങ്ക് നേടി ആവളയിലെ ദീപ്‌നിയ
NewsImage

പേരാമ്പ്ര : ഒന്നാം ക്ലാസ് മുതൽ പ്ലസ്ടുവരെ മലയാളം മീഡിയത്തിൽ പഠിച്ച ദീപ്‌നിയ ഡി.ബി നീറ്റ് പരീക്ഷയിൽ നേടിയ റാങ്ക് നാടിന് അഭിമാനമായി.ദീപ്‌നിയക്കാണ് കേരളത്തിൽ ഒന്നാം റാങ്ക്. ദേശീയതലത്തിൽ 109ാം റാങ്കും.പേരാമ്പ്ര ആവള സ്വദേശിയാണ്. ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും മഠത്തില്‍ മുക്കിലെ ആവള ടി ഗ്രന്ഥാലയം സെക്രട്ടറിയുമായ പള്ളിക്കല്‍മീത്തല്‍ പി.എം.ദിനേശന്റെയും ഇതേ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അധ്യാപിക എം.പി.ബിജിയുടേയും മകളാണ്.

ഒരു വർഷം പൂർണമായും നീറ്റ് പഠനത്തിന് വിനിയോഗിച്ച ദീപ്‌നിയ മൊബൈൽ ഫോൺ ഒഴിവാക്കിയിരുന്നു. കോച്ചിംഗ് ക്ലാസിൽ അന്നന്ന് പഠിപ്പിക്കുന്നത് കൃത്യമായി പഠിച്ചു. പരീക്ഷകളിൽ തെറ്റുപറ്റിയ ഭാഗങ്ങൾ വീണ്ടും വീണ്ടും പഠിച്ചു. ചെറിയ നോട്ടുകൾ ഉണ്ടാക്കി സ്റ്റഡി ഹാളിൽ ഒട്ടിച്ചുവച്ചു. കൃത്യമായി റിവിഷൻ ചെയ്തു. ദിവസേന 12 മണിക്കൂറാണ് പഠനത്തിനായി മാറ്റിവച്ചത്. സമ്മർദ്ദം കുറയ്ക്കാൻ കണ്ടെത്തിയ മാർഗം ഇഷ്ടത്തോടെ പഠിക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാതെ പഠിച്ചാൽ ഫലം വരുമെന്ന് ദീപ്‌നിയ ഉറച്ചു വിശ്വസിച്ചു.പാലാ ബ്രില്ല്യൻസ് കോളേജിലാണ് പഠിച്ചത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസരചനയിൽ എ ഗ്രേഡും മാത്‌സ് ടാലന്റ് സെർച്ച് എക്‌സാമിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. അക്ഷരോത്സവം ഉൾപ്പെടെ നിരവധി പരിപാടികളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE