
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ താന്‍ പ്രതിചേര്‍ക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.
വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച് വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചവരില്‍ പ്രധാനിയാണ് റിബേഷ് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.കേസ് അന്വേഷണത്തിന്റെ നിര്‍ണായകമായ ഈ ഘട്ടത്തില്‍, ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവുനശീകരണത്തിനും അന്വേഷണത്തെ ബാധിക്കുന്നതിനും കാരണമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ കോടതി റിബേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.