മേപ്പയൂർ: ഗ്രാമ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ നൽകുന്നതിന്റെ മെഡിക്കൽ ക്യാമ്പ് നടത്തി.
ടി.കെ കൺ വൻഷൻ സെന്ററിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്തംഗം കെ.എം. പ്രസീതയുടെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർ പെഴ്സൺ വി.പി.രമ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.പി. ബിജു സ്വാഗതം പറഞ്ഞ യോഗത്തിൽ മെമ്പർമാരായ പി.പ്രകാശൻ , ദീപ കോളോത്ത്, മിനി അശോകൻ, റാബിയ എടത്തിക്കണ്ടി, ഡോക്ടർമാരായ റഷീദ്, അഷ്റഫ് പഞ്ചായത്ത് ക്ലർക്ക് സിന്ധു എന്നിവർ ആശംസ നേർന്നു. അങ്കണവാടി വർക്കർ കെ.ഉഷ നന്ദി പറഞ്ഞു.