മേപ്പയ്യൂർ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 41-ാം റവന്യൂ ജില്ല സമ്മേളനം മേപ്പയ്യൂരിൽ വച്ച് നടന്നു. അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പള പരിഷ്കരണത്തിനായുള്ള 12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ല കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് കുളങ്ങര രാജൻ അധ്യക്ഷനായി. ആർ.ജെ.ഡി. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, ബി.ടി. സുധീഷ് കുമാർ, കെ.പി. വിനോദൻ, ജ്യോതിഷ അഭിലാഷ്, സാജിത് തറോൽ എന്നിവർ സംസാരിച്ചു.