മേപ്പയ്യൂർ: കൊഴുക്കല്ലൂർ കെ.സി. നാരായണൻ മാസ്റ്റർ സ്മാരക അംഗനവാടിയിൽ നിന്നും ബാലുശ്ശേരിയിലേക്ക് സ്ഥലം മാറി പോകുന്ന ഓ പി വിജിലയ്ക്ക് രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി. യോഗത്തിൽ പഞ്ചായത്ത് മെമ്പർ മിനി അശോകൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം നിർവഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് മെമ്പർ കെ കെ നിഷിദ, സംഘാടകസമിതി കൺവീനർ യു കെ അമ്മദ്, കെ കെ രാരിച്ചൻ ,കെ എം കുഞ്ഞിക്കണ്ണൻ, സി എം ബാലകൃഷ്ണൻ, ഇ കെ രാഘവൻ, സുഭാഷ് സമത, ബിന്ദു ചാമക്കണ്ടി എന്നിവർ സംസാരിച്ചു.