കൂരാച്ചുണ്ട് : പഞ്ചായത്തിലെ എരപ്പാംതോട് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെയും മക്കളെയും കാണാതായതായി പരാതി. പൂജ വീട്ടിൽ മധുഷെട്ടിയുടെ ഭാര്യ സ്വപ്ന (31), മക്കളായ പൂജശ്രീ (13), കാവ്യശ്രീ (12), സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18), തേജ് (17) എന്നിവരെയാണ് ജനുവരി 19 മുതൽ കാണാനില്ലെന്ന് മധുഷെട്ടി കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയത്.
കർണാടക സ്വദേശികളായ ഇവർ വർഷങ്ങളായി കോഴിക്കോട് ജില്ലയിലാണ് താമസം. മംഗലാപുരംവരെ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പോലീസിന് ലഭിച്ചിട്ടുണ്ട്. അതിനുശേഷം സൂചനകളൊന്നുമില്ല.