BREAKING NEWS
dateFRI 20 MAR, 2026, 7:53 PM IST
dateFRI 20 MAR, 2026, 7:53 PM IST
back
Homeregional
regional
SREELAKSHMI
Fri Mar 20, 2026 03:16 PM IST
പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു
NewsImage

ചെർപ്പുളശ്ശേരി : ചെറിയ പെരുന്നാൾ ഖുതുബയ്ക്കിടെ (പ്രഭാഷണം) ഇമാം പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ്‍ലാമിക് സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി (54) ആണു മരിച്ചത്.

ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ചു ഖുതുബ പ്രസംഗം നിർവഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. പള്ളിയിലുള്ളവർ പ്രഥമ ശുശ്രുഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മൗലവി അബ്ദുൾ ഷുക്കൂർ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE