കുറ്റ്യാടി: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ യാത്രക്കാരന് പാമ്പു കടിയേറ്റു. നിരവിൽപുഴ സ്വദേശി രാജീവനാണ് (30) പാമ്പ് കടിയേറ്റത്. കുറ്റ്യാടി ചുരം റോഡിലൂടെ പോകവെ അണലിയാണ് കടിച്ചത്. വടകരയിൽ പോയി തിരിച്ച് നിരവിൽപുഴയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.
ഇയാളെ മറ്റൊരു വാഹനത്തിൽ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ സുരജ് കാർ ചുരത്തിൽനിന്ന് തൊട്ടിൽപ്പാലം മൂന്നാംകൈയിലെ വർക് ഷോപ്പിൽ എത്തിച്ച ശേഷം പാമ്പ് പിടുത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് പാമ്പിനെ പിടികുടി.