BREAKING NEWS
dateSAT 10 OCT, 2026, 12:20 PM IST
dateSAT 10 OCT, 2026, 12:20 PM IST
back
Homepolitics
politics
Aswani Neenu
Sun Jun 22, 2025 03:00 PM IST
പാതിരപ്പറ്റയിൽ മദ്യം പിടികൂടാനെത്തിയ സിവിൽ എക്സൈസ് ഓഫീസർക്കുനേരേ ആക്രമണം
NewsImage

പാതിരിപ്പറ്റ : മദ്യം കടത്തി വിൽപ്പന നടത്തുന്നയാളെ പിടികൂടുന്നതിനായി വാഹനപരിശോധന നടത്തുന്നതിനിടെ എക്സൈസ് ഓഫീസർക്കുനേരേ ആക്രമണം. നാദാപുരം എക്സൈസ് ഓഫീസിലെ പി.പി. ശ്രീജേഷിനെയാണ് പാതിരിപ്പറ്റ മീത്തൽവയലിൽവെച്ച് സുരേഷ് എന്നയാൾ ആക്രമിച്ചത്.

നെറ്റിക്കുൾപ്പെടെ പരിക്കേറ്റ ശ്രീജേഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികിട്ടിയിട്ടില്ല. മദ്യം കടത്തുകയായിരുന്ന ഓട്ടോറിക്ഷയും പതിനൊന്നര ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് ഓഫീസർ അനുശ്രീ, അസിസ്റ്റന്റ് എക്സൈസ് ഓഫീസർ കെ. ശ്രീജിത്ത്, സി.വി. ചന്ദ്രൻ, വിജിൻ, വിനീഷ്, സനു, അനൂപ്, സൂര്യ, ഡ്രൈവർ ബവിൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കുറ്റ്യാടി പോലീസ് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌