BREAKING NEWS
dateFRI 12 JUN, 2026, 11:22 AM IST
dateFRI 12 JUN, 2026, 11:22 AM IST
back
Homepolitics
politics
SREELAKSHMI
Sat Jan 25, 2025 11:42 AM IST
മദ്യപാനികളായ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് പരസ്‌പരം വിവാഹിതരായി യുവതികൾ
NewsImage

ഖൊരക്പൂര്‍: മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് ഖൊരക്പൂരില്‍ രണ്ട് വനിതകള്‍ വിവാഹം കഴിച്ചു. കവിത, ബബ്‌ലു എന്നീ യുവതികളാണ് വിവാഹിതരായത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ ദിനവും മദ്യപിച്ചെത്തി ഉപദ്രവിക്കുമായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതികള്‍ പരിചയപ്പെട്ടത്. തുറന്ന് സംസാരിച്ചപ്പോള്‍ മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനത്തിന് ഇരകളാണ് തങ്ങളെന്ന് മനസ്സിലായി. സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായപ്പോള്‍ ഇരുവരും പരസ്പരം അടുത്തു. തുടര്‍ന്ന് വീട് വിട്ടിറങ്ങി ദേവരിയായിലെ ഛോട്ടി കാശി ശിവക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയായിരുന്നു. ക്ഷേത്ര പുരോഹിതരില്‍ ഒരാള്‍ മുന്‍കൈ എടുത്താണ് വിവാഹം നടത്തി കൊടുത്തത്.ഖൊരക്പൂരില്‍ തന്നെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കാനാണ് തീരുമാനം. ജോലി ചെയ്ത് സ്വയം പര്യാപ്തത നേടി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് യുവതികള്‍ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE