
വടകര: കടയുടെ മുന്നിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ ബ്രേസ്‌ലെറ്റ് പോലീസിന്റെ സാനിധ്യത്തിൽ ഉടമയ്ക്ക് കൈമാറി. വടകര പുതിയ ബസ് സ്റ്റാൻഡിലെ എ കെ ഫ്രൂട്സ് കടയുടെ മുന്നിൽ നിന്നുമാണ് ബ്രേസ്‌ലെറ്റ് ലഭിച്ചത്. കടയുടമ ഉബൈസ് , മുഹമ്മദ് അഷ്വാക് എന്നിവർ വടകര പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ബ്രേസ്‌ലെറ്റ് ഉടമ പുതുപ്പണം പണിക്കോട്ടിയിലെ ബിന്ദു ബാലകൃഷ്ണന് സ്റ്റേഷനിൽ വച്ച് ഇരുവരും ചേർന്ന് ബ്രേസ്‌ലെറ്റ് കൈമാറി.