പേരാമ്പ്ര : ജാനകിക്കാട് കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. 18 വയസുള്ള നിവേദാണ് മുങ്ങിമരിച്ചത്. ചവറ മൂഴിക്കടുത്ത് ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
പെരുവണ്ണാമുഴിക്കടുത്ത് ജാനകിക്കാട് ഇക്കോടൂറിസം സെന്ററിനോട് ചേര്‍ന്ന സ്ഥലത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ മൗലാന കോളേജിലെ വിദ്യാര്‍ഥിയാണ് നിവേദ്.