BREAKING NEWS
dateWED 4 JUN, 2025, 10:03 PM IST
dateWED 4 JUN, 2025, 10:03 PM IST
back
Homeregional
regional
SREELAKSHMI
Fri May 30, 2025 12:10 AM IST
സുഹൃത്തുക്കൾക്ക് ജന്മദിന മധുരം നൽകി വിദ്യാർഥിനി ജീവനൊടുക്കി
NewsImage

മംഗളൂരു: കുടക് ജില്ലയിൽ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. പൊന്നംപേട്ടിലെ ഹള്ളിഗട്ട് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ് കോഴ്സ് പഠിക്കുന്ന തേജസ്വിനിയാണ് (19) മരിച്ചത്.

പഠനത്തിലെ സമ്മർദ്ദം മൂലമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ആറ് ബാക്ക്‌ലോഗുകൾ ഉണ്ടെന്നും പഠനം തുടരാൻ തനിക്ക് താൽപര്യമില്ലെന്നും കത്തിലുണ്ട്. വടക്കുകിഴക്കൻ കർണാടകയിലെ റായ്ച്ചൂരിൽ താമസിക്കുന്ന മഹന്തപ്പയുടെ ഏക മകളായിരുന്നു തേജസ്വിനി. മൂന്ന് ദിവസം മുമ്പ് തന്‍റെ 19ാം ജന്മദിനം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച തേജസ്വിനി പങ്കെടുക്കാൻ കഴിയാത്തവർക്ക് ബുധനാഴ്ച വീണ്ടും മധുരപലഹാരങ്ങൾ വിതരണം ചെയ്തിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE