BREAKING NEWS
dateTUE 7 JAN, 2025, 2:52 AM IST
dateTUE 7 JAN, 2025, 2:52 AM IST
back
Homepolitics
politics
SREELAKSHMI
Fri Jan 03, 2025 12:00 PM IST
'കൊച്ചുകുട്ടികളല്ലേ, അവർ കമ്പനി കൂടും സംസാരിക്കും ചിലപ്പോൾ പുകവലിക്കും' ; എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ
NewsImage

കായംകുളം: യു. പ്രതിഭ എംഎൽഎയുടെ മകനും സുഹൃത്തുക്കൾക്കുമെതിരായ ലഹരിക്കേസിൽ എക്സൈസിനെതിരേ മന്ത്രി സജി ചെറിയാൻ. പുക വലിക്കുന്നത് മഹാ അപരാധമാണോയെന്നും കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. കായംകുളത്ത് എസ്.വാസുദേവൻ പിള്ള രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

'പ്രതിഭയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു കേസിലുമില്ല. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതിൽ പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്", മന്ത്രി ചോദിച്ചു.

കൊച്ചുകുട്ടികളല്ലേ, അവർ കമ്പനി കൂടും സംസാരിക്കും ചിലപ്പോൾ പുകവലിക്കും. വലിച്ചത് ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ്. പക്ഷെ ഇത് വലിയൊരു മഹാ അപരാധമാണോ. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി ഇരുന്നു.അതിന് പ്രതിഭയ്ക്ക് എന്ത് ചെയ്യാൻ കഴിയും. അവർ സ്ത്രീയല്ലേ, ആ പരി​ഗണന നൽകണ്ടേ. പ്രതിഭയെ വേട്ടയാടുകയാണ്. കേരളത്തിലെ 140 എം.എൽ.എ.മാരിൽ ഏറ്റവും മികച്ച എം.എൽ.എ.യാണ് അവർ. അതിനാലാണ് പാർട്ടി മത്സരിപ്പിച്ചത്'., പ്രതിഭ വേദിയിലിരിക്കെ സജി ചെറിയാൻ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE