BREAKING NEWS
dateFRI 27 FEB, 2026, 5:26 AM IST
dateFRI 27 FEB, 2026, 5:26 AM IST
back
Homeregional
regional
Aswani Neenu
Thu Oct 24, 2024 02:49 PM IST
50 പൈസ ബാക്കി നല്‍കിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ നഷ്ടപരിഹാരം കൊടുക്കാൻ ഉത്തരവ്
NewsImage

ചെന്നൈ: 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് യുവാവ് രജിസ്റ്റര്‍ തപാല്‍ അയക്കാന്‍ പൊഴിച്ചല്ലൂര്‍ തപാല്‍ ഓഫീസിലെത്തി. 29.50 പൈസയായിരുന്നു നിരക്ക്.

സാങ്കേതികത്തകരാര്‍ കാരണം യു.പി.ഐ. വഴി പണം നല്‍കാന്‍ യുവാവിനു സാധിച്ചില്ല. പകരം ഉദ്യോഗസ്ഥന് 30 രൂപ നല്‍കി. ബാക്കി 50 പൈസ ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE