BREAKING NEWS
dateMON 15 JUN, 2026, 11:02 AM IST
dateMON 15 JUN, 2026, 11:02 AM IST
back
Homeentertainment
entertainment
SREELAKSHMI
Sun May 25, 2025 07:15 PM IST
ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ മൊകേരി സ്വദേശിയായ വിദ്യാർഥി മരം കടപുഴകി വീണ് മരിച്ചു
NewsImage

ഊട്ടി: ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരന്‍ മരം ദേഹത്തുവീണ് മരിച്ചു. മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി ഏയ്റ്റ്ത് മൈല്‍സിലായിരുന്നു (എട്ടാംമൈല്‍) സംഭവം.

23-ാം തീയതിയാണ് ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം വിനോദസഞ്ചാരത്തിനെത്തിയത്. ഞായറാഴ്ച തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ എട്ടാംമൈലില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തില്‍ ഊട്ടി പൈക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE