നാദാപുരം: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക പീഡനം. അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തത്. രക്ഷിതാക്കളുടെ പരാതിയിൽ വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമങ്ങൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയത് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.