ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച 11.33-ഓടെ ഉണ്ടായത്. കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ ശനിയാഴ്ചയും സമാനരീതിയില്‍ ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നേരിയ ഭൂചലനമുണ്ടായിരുന്നു. വൈകീട്ട് 4.57- ഓടെയായിരുന്നു 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡിസംബര്‍ 30-ന് ഉണ്ടായത്.
പുതുവര്‍ഷ ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ 48 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച മുതല്‍ 155 ഭൂചലനങ്ങള്‍ ഉണ്ടായി. ഇതില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ വലിയ ഭൂചലനവുമുണ്ടായി. ഭൂചലനത്തെത്തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു.