നാദാപുരം: കല്ലാച്ചി ടൗണിൽ നിന്ന് എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ചിയ്യൂർ ചെറുപീടികക്കണ്ടിയിൽ അൻഷിദ് (30), കാർത്തികപള്ളി പട്ടർപറമ്പത്ത് ഷാഹുൽഹമീദ് (19), താഴെ വെള്ളിയോട് മന്ദംകണ്ടിയിൽ മുഹമ്മദ് നിഹാദ് (23) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ബൈക്ക് കച്ചവടത്തിൻ്റെ മറവിലാണ് എം ഡി എം എ വിൽപ്പന. ഇവരിൽനിന്ന് 13.76 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കല്ലാച്ചി വാണിമേൽ റോഡ് കവലയിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പ്രതികളെ പിടികൂടിയത്.
സംഘം രാസലഹരി വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഡി വൈ എസ് പി എ. കുട്ടികൃഷ്ണൻ്റെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളും പോലീസും ചേർന്നാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. യുവാക്കളിൽ നിന്ന് മൂന്ന് സിപ്പ് ലോക് കവർ, മൂന്ന് മൊബൈൽ ഫോൺ ,14300 രൂപയും പോലീസ് കണ്ടെത്തി.