BREAKING NEWS
dateTUE 28 APR, 2026, 11:31 PM IST
dateTUE 28 APR, 2026, 11:31 PM IST
back
Homeregional
regional
SREELAKSHMI
Tue Apr 28, 2026 09:19 AM IST
വിവാഹം നടക്കേണ്ട ദിവസം ചികിത്സയിലിരിക്കേ വരൻ മരിച്ചു
NewsImage

തൃപ്പൂണിത്തുറ (എറണാകുളം): വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട ) മകൻ ജസ്റ്റിൻ വി. ജോൺ (32) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന് മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു. അതിനുശേഷം ശാരീരികാസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: എൽസമ്മ. സഹോദരി: ജിനു മരിയ (ഓസ്‌ട്രേലിയ). സംസ്‌കാരം ബുധനാഴ്ച 3-ന് തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE