BREAKING NEWS
dateTUE 18 AUG, 2026, 8:04 AM IST
dateTUE 18 AUG, 2026, 8:04 AM IST
back
Homeregional
regional
SREELAKSHMI
Mon Aug 17, 2026 11:54 AM IST
കൊയിലാണ്ടിയിൽ 10 വയസ്സുകാരിക്ക് ലൈംഗികാതിക്രമം; ചിത്രകലാധ്യാപകൻ അറസ്റ്റിൽ
NewsImage

കൊയിലാണ്ടി: കൊയിലാണ്ടിയിൽ 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ ചിത്രകലാധ്യാപകൻ അറസ്റ്റിൽ.കൊല്ലം സ്വദേശി രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടിയിൽ ഇയാൾ നടത്തുന്ന ചിത്രകലാ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രവീന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തി. ഇതിനിടെ ഇയാൾ വീടിന് പുറകിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.രവീന്ദ്രന്റെ വൈദ്യപരിശോധന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കി. ഇന്ന് രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE