അങ്കോള: കഴിഞ്ഞ ദിവസം കണ്ടെത്തിയ അർജുന്റെ ലോറിയിലെ ക്യാബിനുളളിൽ നിന്ന് അസ്ഥിഭാഗങ്ങൾ കണ്ടെത്തി. പൂർണമായും തകർന്ന ലോറി കരയിലേക്കെത്തിച്ചതിനുശേഷം ക്യാബിനുളളിൽ കുടുങ്ങികിടക്കുന്ന ശരീരഭാഗങ്ങൾ പൂർണമായും പുറത്തെടുക്കുമെന്ന് ജില്ലാഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അർജുന്റെ പകുതി ശരീരഭാഗം മാത്രമാണ് ദൗത്യസംഘത്തിന് പുറത്തെടുക്കാനായത്.രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറി കരയിലേക്കെത്തിച്ചത്. അതേസമയം, അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ഇന്നുതന്നെ ശേഖരിച്ചു. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികൾ പൂർത്തികരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.