
കുറ്റ്യാടി: ബാങ്ക് മാനേജറെ കാണാനില്ലെന്ന് പരാതി. കുറ്റ്യാടി പഞ്ചാബ് നാഷണല്‍ ബേങ്ക് മാനേജര്‍ ദീപക് നാരായണനെയാണ് (42) വെള്ളിയാഴ്ച വൈകീട്ട് മുതല്‍ കാണാതായത്. വടക്കുമ്പാട് കന്നാട്ടിയില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
ഇതു സംബന്ധിച്ച് കുടുംബം പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9061063517, 8907555898 എന്ന നമ്പറുകളിലോ പേരാമ്പ്ര പോലീസ് സ്റ്റേഷനിലോ (04962610242) അറിയിക്കണം.