BREAKING NEWS
dateFRI 12 JUN, 2026, 12:30 PM IST
dateFRI 12 JUN, 2026, 12:30 PM IST
back
Homeregional
regional
SREELAKSHMI
Thu Jun 11, 2026 10:03 AM IST
പയ്യോളിയിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം
NewsImage

പയ്യോളി: പയ്യോളി തീർഥ ഇന്റർനാഷണൽ ഹോട്ടലിന് സമീപം ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. കുറ്റ്യാടി തീക്കുനി നടുവിലക്കണ്ടി ജസ്നയാണ് (24) മരിച്ചത്.സ്കൂട്ട​ർ ഓടിച്ചിരുന്ന ഭർത്താവ് ചേരാപുരം കുളങ്ങരത്താഴ ഇല്ലത്ത് ഷംസീറിനും ഒന്നര വയസ്സുകാരനായ മകൻ ഷെഹസിൻ അബ്ദുല്ലക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതി ബസിനടിയിൽപ്പെടുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പിറകിൽ അതേദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സമുണ്ടായി. പയ്യോളി പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു.പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തിരൂരിൽനിന്നുള്ള വിവാഹ പാർട്ടിയുമായി പോയതായിരുന്നു ടൂറിസ്റ്റ് ബസ്. പയ്യോളിയിലെ സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം സ്വവസതിയിലേക്ക് മടങ്ങുകയായിരുന്നു ജസ്നയും കുടുംബവും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE