BREAKING NEWS
dateTHU 23 JAN, 2025, 11:58 PM IST
dateTHU 23 JAN, 2025, 11:58 PM IST
back
Homebusiness
business
Aswani Neenu
Tue Jan 14, 2025 01:01 PM IST
വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടി തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ
NewsImage

വടകര: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ രാജേഷ് കുമാർ സി. ആർ അറസ്റ്റ് ചെയ്തു. കാസർഗോഡ് ഉപ്പള സ്വദേശി പെരുവോഡി ഹൗസിൽ മുഹമ്മദ് ഇൻഷാദ് (29) ആണ് അറസ്റ്റിലായത്. പരാതിക്കാരനെ www.fortifiedtrade.co എന്ന വെബ്സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിംഗ് ചെയ്യിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയതിൽ മുഖ്യ പ്രതികളിൽ ഒരാളാണ് മുഹമ്മദ് ഇൻഷാദ്. 

പ്രതിയുടെ ഇ മെയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മംഗലാപുരം ബജ്‌പേ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ഇവിടെ തടഞ്ഞു വെക്കുകയായിരുന്നു. ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കൊയിലാണ്ടി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷ്ണ സംഘത്തിൽ എസ്.ഐ. അബ്ദുൽ ജലീൽ കെ എസ്, സി.പി.ഒ വിജൂ കെ.എം, സി.പി.ഒ. മാരായ അബ്ദുൾ സമദ്, ശരത്ത് ചന്ദ്രൻ, ശ്രീനേഷ് എം എന്നിവരും ഉണ്ടായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE