നാദാപുരം: പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. പുറമേരി സ്വദേശിയും അയൽവാസിയുമായ നെടുമ്പറക്കണ്ടിയിൽ പ്രജീഷ് (36)നെയാണ് നാദാപുരം ഡി വൈ എസ് പി .പി എൽ ഷൈജുവിൻ്റ നേതൃത്വത്തിലുള്ള സ്ക്വാർഡ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാല കവർന്നത്.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് വസ്ത്രം അലക്കുന്നതിനിടെ പിന്നിൽ വന്ന് ചാക്ക് ഉപയോഗിച്ച് മുഖം പൊത്തിപ്പിടിച്ചാണ് കഴുത്തിൽനിന്ന് മാല തട്ടിപ്പറിച്ചത്. കവർച്ച നടത്തിയ സ്വർണാഭരണം നാദാപുരത്തെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി പ്രതി പൊലീസിന് മൊഴി നൽകി.