നാദാപുരം : ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള എക്സൈസ് റെയ്ഡിൽ വാഷ് പിടികൂടി. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. വാണിമേൽ പച്ചപ്പാലം ചിലമ്പിക്കുന്നേൽ ഷിൻ്റോ എന്നയാൾക്കെതിരെയാണ് നാദാപുരം എക്സൈസ് കേസെടുത്തത്. കരുകുളം സ്വദേശിയുടെ ഉടമസ്ഥാവകാശത്തിനുള്ള റബ്ബർ തോട്ടത്തിൽ നിർമിച്ച ഷെഡിന്റെ വാടക കച്ചീട്ട് ഒരു വർഷത്തേക്ക് ഷിൻ്റോയുടെ പേരിലായിരുന്നു. ഇവിടെയാണ് ചാരായം വാറ്റാനായി 25 ലിറ്റർ വാഷ് സൂക്ഷിച്ചത്. ഇത് അധികൃതർ പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. വാണിമേൽ, പരപ്പ്റ പാറ, പച്ചപ്പാലം എന്നിവിടങ്ങളിലെ വിവിധ ഇടങ്ങളിൽ അധികൃതർ പരിശോധന നടത്തി.
ഇതിനിടെ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം റബ്ബർ തോട്ടത്തിൽ പരിശോധന നടത്തിയത്. അസി.എക്സൈസ് ഇൻസ്പെക്ടർ എ.കെ.ശ്രീജിത്ത് ,പ്രിവൻ്റീവ് ഓഫീസർ ഗ്രെയ്ഡ് കെ.സായിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. ശ്രീജേഷ്, എം. അനൂപ് ,പി.എം.സൂര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ പറഞ്ഞു.