നാദാപുരം: വളയം സ്വദേശി യുവാവിനെ പള്ളൂരിൽ ഡ്രൈനേജിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം മൗവ്വഞ്ചേരിയിൽ അനീഷ് (40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഡ്രൈനേജിൽ യുവാവ് കിടക്കുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പള്ളൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കൾ പള്ളൂർ പോലീസിൽ പരാതി നൽകി.