നാദാപുരം: തൂണേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച ശേഷം സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തൂണേരി മധുരിമ ഹോട്ടൽ ഉടമ കിഴക്കയിൽ കുമാരൻ (60) ആണ് മരിച്ചത്. നാദാപുരം - പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ തൂണേരിയിൽ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുമാരനെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.