നാദാപുരം : പെർമ്മിറ്റില്ലാതെ നിയമങ്ങൾ കാറ്റിൽ പറത്തി സർവീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് പിടികൂടി. വടകര -തൊട്ടിൽ പാലം റൂട്ടിൽ സർവീസ് നടത്തിയ കെ എൽ 32 എൻ 5717 നമ്പർ ഹരേറാം ബസ്സാണ് നാദാപുരം പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസമായി വടകര -തൊട്ടിൽ പാലം റൂട്ടിൽ പെർമിറ്റ് ഇല്ലാതെ ദിനേന ആറ് സർവീസുകളാണ് നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം ട്രാഫിക് എസ് ഐ കെ.കെ. സുരേഷ് ബാബുവാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. വടകര -തൊട്ടിൽ പാലം റൂട്ടിൽ ഇത്തരത്തിൽ പെർമിറ്റോ മതിയായ രേഖകളോ ഇല്ലാതെ ബസ്സുകൾ സർവീസ് നടത്തുന്നതായി പരക്കെ ആക്ഷേപമുണ്ട്.