നാദാപുരം: 16 കാരിയായ സ്കൂൾ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ കേസന്വേഷണ സംഘം ഡി എൻ എ ടെസ്റ്റിന് അനുമതി തേടി കോടതിയിൽ അപേക്ഷ നൽകി. കുഞ്ഞിൻ്റെ പിതൃത്വം തിരിച്ചറിയുന്നതിനാണ് പോലീസ് ഡി എൻ എ പരിശോധന ആവശ്യപ്പെട്ട് കോഴിക്കോട് പോക്സോ കോടതിയിൽ അപേക്ഷ നൽകിയത്.
54 കാരൻ പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി മൊഴിനൽകിയതോട ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാദാപുരത്തെ ആയുർവേദ ആശുപത്രിയിൽ ഡോക്ടർ പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി മൊഴി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് മാഹി സ്വദേശിയായ യുവാവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് നാദാപുരം പോലീസ് അറിയിച്ചു.