നാദാപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിത്സയിൽ. ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ അബോധാവസ്ഥയിലായ വിദ്യാർത്ഥിയെ കൂടെ ഉള്ളവർ മോട്ടോർ ബൈക്കിൽ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.