നാദാപുരം: പഞ്ചായത്ത് ആരോഗ്യ വിഭാഗം മേഖലയിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന് പഴകിയ ഭക്ഷണം പിടികൂടി. നാദാപുരത്തെ ബർഗർ ഇഷ്ട, നാഷണൽ ബേക്കറി, ഹോട്ടൽ ഫുഡ് പാർക്ക് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയതും വൃത്തി ഹീനവുമായ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ബർഗർ ഇഷ്ട എന്ന സ്ഥാപനത്തിൽ നിന്നും ഷവർമ ഉണ്ടാക്കാൻ വേണ്ടി സൂക്ഷിച്ച പഴയ ഇറച്ചി,പഴകിയ സാലഡുകൾ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. നാഷണൽ ബേക്കറിയിൽ നിന്ന് വൃത്തിഹീനമായ ചുറ്റുപാടിൽ നിന്ന് ബേക്കറി സാധനങ്ങൾ പാക്ക് ചെയ്യുന്നത് പിടികൂടി.
ഹോട്ടൽ ഫുഡ് പാർക്കിൽ നിന്നും പഴകിയ ഫ്രൈഡ്റൈസ്, പഴകിയ ചിക്കൻ പൊരിച്ചത്, പഴകിയ മയോണൈസ്, വൃത്തിഹീനമായ ചൈനീസ് മസാലകൾ, വൃത്തിഹീനമായി സൂക്ഷിച്ച പൊറോട്ട മാവുകൾ എന്നിവ പിടിച്ചെടുത്തു. അനാരോഗ്യകരമായ ചുറ്റുപാടിൽ നടത്തുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെച്ച് സ്ഥാപനവും പരിസരവും ശുചീകരിച്ച ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്ന നിർദ്ദേശവും നൽകി. പരിശോധനക്ക് നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ. എച്ച്ഐ കെ.എം.ബാബു,പി. അനുപ്രിയ എന്നിവർ നേതൃത്വം നൽകി.