BREAKING NEWS
dateTUE 24 JUN, 2025, 11:08 PM IST
dateTUE 24 JUN, 2025, 11:08 PM IST
back
Homeregional
regional
Aswani Neenu
Wed Jun 11, 2025 01:42 PM IST
നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതം
NewsImage

നാദാപുരം: സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതം. വധ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. നാദാപുരം സ്വദേശി ചിറക്കുനി ബഷീറിനെതിരെയാണ് നാദാപുരം പോലീസ് കേസ് എടുത്തത്. സോഷ്യൽ മീഡിയയിൽ പരാതിക്കാരൻ്റെ മകളെ കുറിച്ച് പ്രതി നടത്തിയ മോശമായ പരാമർശത്തെ കുറിച്ച് ചോദിക്കാനായി എത്തിയപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചെന്നാണ് മൊഴി. അക്രമം നടത്തിയ ശേഷം ബഷീർ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE