BREAKING NEWS
dateTUE 3 DEC, 2024, 11:27 PM IST
dateTUE 3 DEC, 2024, 11:27 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 15, 2024 02:09 PM IST
നാടക സംഘത്തിന്റെ വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം
NewsImage

തിരുവനന്തപുരം: കണ്ണൂർ കേളകത്ത് നാടക സംഘത്തിന്റെ വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറുമെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കും ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ടുപേരുടെയും മരണത്തില്‍ അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. ഒൻപത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്.ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. നാടക സംഘത്തിന് ഇന്നലെ കണ്ണൂരിൽ പരിപാടിയുണ്ടായിരുന്നു. അതുകഴിഞ്ഞ്, ഇന്ന് ബത്തേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടമുണ്ടായത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE